Tuesday, February 3, 2009

ലാവ്‌ലിന്‍ കമ്മ്യുണിസം

ലാവ്‌ലിന്‍ കമ്മ്യുണിസം
വ്യക്തികള്‍ക്ക് ഉപരി പാര്‍ട്ടിക്കു പ്രാധാന്യം നല്‍കുന്നവരാണ് കമ്മ്യുണിസ്റ്റ് അണികള്‍ എന്ന് ഞാനും നിങ്ങളും കേട്ടിട്ടുണ്ടാകും. അതുകൊണ്ടാണല്ലോ കണ്നുരിലും തലശ്ശേരിയിലും വെട്ടാനും കൊല്ലാനും പാര്‍ട്ടിക്കു ആളുകളെ കിട്ടുന്നത്. പക്ഷെ തളിപ്പറമ്പില്‍ നടന്ന ജാഥാ സ്വീകരണത്തില്‍ നേതാവ് പറഞ്ഞതു കേട്ടാല്‍ ഈ പ്രസ്ഥാനം അവസനിക്കുന്നോ എന്ന് തോന്നും. പിണറായി ആണ് കമ്മ്യുണിസം എന്ന് പറയാന്‍ അറപ്പില്ലാത്ത ജയരാജന്‍ സഖാവ് ഒന്നു മനസ്സിലാക്കണം ഇ.എം.എസ് ,എ .കെ .ജി ,നായനാര്‍, അച്യുതാനന്ദന്‍ മുതലായ സഖാക്കളുടെ ഏഴയലത്തു വരാന്‍ വിജയന് കഴിയില്ല. കാരണം കറപുരളാത്ത കൈകളെ മാത്രമെ ജനങ്ങള്‍ അംഗീകരിക്കൂ
നാണം ഇല്ലാത്ത പു.ക.സ കുഞ്ഞു അമ്മതുമാര്‍ പലരുടെയും ആസനം താങ്ങും.പിടിച്ചു നില്‍കാന്‍ ഇനി വേറെ എന്തങ്കിലുംചെയ്യാനും ഈ വൃത്തികെട്ട ബുദ്ധിജീവി തയാറാണ്. പണ്ടു സുകുമാരന്‍ അഴീക്കോട് എത്ര ചെയ്തതാ. പക്ഷെ കരാട്ടെ പ്രകാശന്‍ ഇതിനെ അനുകൂലിക്കുന്നതും യച്ചൂരി (എച്ചിലില്‍ ഊരി) ഇതിനെ പുകഴ്ത്തുന്നതും കണ്ടാല്‍ പിണറായി എറിഞ്ഞുകൊടുത്ത എച്ചില്‍ തിന്നിട്ടു കുരയ്കുന്നഒരു പട്ടിയെ പോലെ തോന്നുന്നു.
കോലം കത്തിക്കാന്‍ ഇവിടെ മുന്‍‌കൂര്‍ സമ്മതം , അല്ലങ്കില്‍ ലൈസന്‍സ് , ഏതങ്കിലും വേണോ? അല്ലേല്‍ ഇതു എസ്.എഫ്.ഐ ക്കും ഡി.വൈ .എഫ് .ഐ ക്കും മാത്രം അവകാശപ്പെട്ടതോ? പിണറായിയുടെ കോലം കത്തിച്ചാല്‍ തെരുവില്‍ നേരിടും എന്ന് പറഞ്ഞ രാജേഷ് മോനേ ഇതു മോന്‍റെ അമ്മയെ അച്ഛന്‍ കെട്ടുമ്പോള്‍ കൊടുത്ത സ്ത്രീ ധനമാണോ? തെരുവും കോലവും നിന്‍റെ തറവാട്ട്‌ സ്വത്താണോ ?
ഞങ്ങളും കമ്മ്യുണിസ്റ്റ് തന്നെയാണ്.... പക്ഷെ നിങ്ങളെ പോലെ ഇന്നു കാണുന്നവനെ അച്ഛാ എന്ന് വിളിക്കാറില്ല. തെരുവിലണേല്‍ അവിടെ കാണാം.... ഞങ്ങളുടെ മുഖ്യ മന്ത്രിയെവെട്ടിനിരത്താന്‍ നോക്കണ്ട ഞങ്ങള്‍ കാവലുണ്ട്.

Wednesday, January 14, 2009

കേരളം എങ്ങോട്ട്

കേരളം എങ്ങോട്ട്

നമ്മുടെ നീതി ന്യായ വ്യവസ്ഥയ്ക്ക് എന്ത് പറ്റി. അഭയ കേസിലെ വിധി പ്രസ്താവന എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത്. ഒരു കന്യാസ്ത്രീ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടു ഇന്നു പതിനാറു വര്‍ഷം കഴിഞ്ഞു . അന്വേഷണ സംഘങ്ങള്‍പലതും മാറി മാറി വന്നിട്ടും കുറ്റം തെളിയിക്കാനല്ല മരിച്ചു തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചത്. പുകള്‍പെറ്റ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി വന്നിട്ടും ഫലം മറ്റൊന്നായിരുന്നില്ല. ഒടുവില്‍ കോടതിയുടെ പഴിയും കെട്ട് പിന്‍മാറിയ സംഘം നമ്മളെ നാണിപ്പിച്ചു കടന്നു പോയി.

അവസാനം കോടതിയുടെ പ്രത്യേക ഉത്തരവിന്മേല്‍ അന്വേഷണം നടത്തിയ സി.ബി.ഐ യിലെ മിടുക്കരായ ഉദ്യോ ഗസ്തര്‍ ഒരുവിധം തെളിയിച്ചപ്പോള്‍ അവിടെയും പ്രശ്നം ഉടലെടുക്കുന്നതാണ് നമ്മള്‍ കണ്ടത് . രണ്ട് വൈദികരും ഒരു കന്യാസ്ത്രീ യും പ്രതിക്കൂട്ടില്‍ എത്തിയപ്പോള്‍ അഭയയുടെ ആത്മാവിനും കേരളത്തിലെ പൊതു ജനത്തിനും ആശ്വാസമായി. എന്നാല്‍ പിന്നീട് പ്രതികള്‍ക്ക് ജാമ്യം നല്കാന്‍ ബഹുമാന്യയായ ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ സി.ബി.ഐ ഉദ്യോഗസ്തരെ വേദനിപിച്ച് പുറകോട്ടു നടത്തി എന്നത് സത്യമാണ്.

ഒരു കന്യാസ്ത്രീ കൊലചെയ്യപ്പെട്ട കേസില്‍ ജാമ്യം നല്‍കുന്നതിനു പകരം അവരെ കുറ്റ വിമുക്തരക്കാന്‍ ജസ്റ്റിസ് ഹേമയ്ക്ക് വല്ലാത്ത തിടുക്കം ഉള്ളത് പോലെ തോന്നി. ഇതു കാണുമ്പോള്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ ഉള്ള വിശ്വാസം പൊതു ജനത്തിന് നഷ്ടമാകുന്നു. ഒരു കന്യാസ്ത്രീ അര്‍ഹിക്കാത്ത നീതി ആ കുറ്റവാളികള്‍ അര്‍ഹിക്കുന്നുണ്ടോ. ആരായിരിക്കും നമ്മുടെ നീതി ന്യായ വ്യവസ്ഥയെ സ്വാധീനിക്കാന്‍ കഴിവുള്ള ആ കുറ്റവാളി. ഒടുവില്‍ ജസ്റ്റിസ് ബസന്ത് കേസ് കേള്‍ക്കുന്നത് ഒഴിവാക്കുക കൂടി ചെയ്തപ്പോള്‍ പൊതു ജനത്തിന്‍റെ മുന്‍പില്‍ ജസ്റ്റിസ് ഹേമ അപഹാസ്യ ആയി. മാത്രമല്ല സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുന്നു.

(ഇതു എഴുതുന്നത് കോടതി അലക്ഷ്യം ആണോ എന്ന് അറിയില്ല )

Wednesday, January 7, 2009


ഇടതു പക്ഷത്തിന്‍റെ ഹിന്ദു വിരുദ്ധ മനോഭാവം എന്തിന് ?

കമ്യുണിസം കേരളത്തില്‍ ശക്തമായത് എന്തിന് വേണ്ടി എന്നചോദ്യത്തിനു ഉത്തരം നല്കാന്‍ പല അണികള്‍ക്കും ഇന്നും കഴിയില്ല എന്ന സത്യം മനസ്സിലാക്കന്‍ ആര്‍ക്കും അധികം ആലോചിക്കേണ്ടി വരില്ല. കേരളത്തിലെ ഭൂപരിഷ്കരണം അവര്‍ക്ക് നേടികൊടുത്ത ജനസമ്മിതി വളരെ വലുതാണ് എന്ന സത്യം ഇപ്പോള്‍ ഉള്ള പാര്‍ട്ടിയിലെ അതികായന്‍മനസിലാക്കുന്നു . എന്നാല്‍ മറ്റൊരു ഭൂ പരിഷ്കരണത്തിന് അവര്‍ തയ്യാറാകുന്നുമില്ല . കാരണം നിസ്സാരമാണ്. അന്ന് ഭൂരിഭാഗം സ്വത്തുക്കളും ഹിന്ദു ജന്മി മാരുടെ കയ്യിലാണ് ഉണ്ടായിരുന്നത് . എന്നാല്‍ ഇന്നു സ്വന്തം പാര്‍ട്ടിയിലെ യും മുസ്ലിം ക്രെസ്ത്യന്‍ ജന്മിമാരുടെയും കയ്യിലാണ് സ്വത്തുക്കള്‍ ഉള്ളത്. അത് പിടിച്ചെടുക്കാന്‍ പോയാല്‍ പിന്നെ കമ്യൂണിസം കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥ സംജാതമാകും .

തിരഞ്ഞെടുപ്പുകളിലെ വിജയത്തിനായി ഇന്നു അവര്‍ കൂട്ടുപിടിക്കുന്ന മത ന്യൂന പക്ഷപ്രീണനം എന്നും സഹായകമാകും എന്ന് തോന്നുന്നില്ല. പാലൂട്ടിയ പാമ്പ് തിരിഞു കൊത്താന്‍ തുടങ്ങിയാല്‍ രക്ഷ ഉണ്ടാവില്ല. കണ്ണൂരില്‍ ആര്‍.എസ്.എസ് കാരെ കൊന്നൊടുക്കാന്‍ സഖാക്കള്‍ മുസ്ലിം വര്‍ഗീയ സംഘടന കളെ കൂട്ട് പിടിച്ചതും അവര്‍ക്ക് വര്‍ഗീയത വിളമ്പി വാള് കൊടുത്തതും ലോകം അറിഞ്ഞത് കശ്മീരില്‍ ഇന്ത്യന്‍ സേന മലയാളികളെ കൊന്നപ്പോള്‍ ആണ്. കേരള ആഭ്യന്തര മന്ത്രി യുടെ നാട്ടിലാണ് തീവ്രവാദികള്‍ അധികവും ഉള്ളത്. അപ്പോള്‍ എന്‍ ഡി എഫ് കാര്‍ ആണോ ആര്‍ എസ് എസ് ആണോ അവരുടെ ശത്രു. ഇന്ത്യ യുടെ ശത്രുക്കള്‍ അവരുടെ മിത്രങ്ങളാണ് എന്ന് ആര്‍.എസ് .എസ് പറഞ്ഞാല്‍ എങ്ങനെ നിഷേധിക്കാന്‍ കഴിയും.

അബ്ദുല്‍ നാസര്‍ മദനി - കോയമ്പത്തൂര്‍ ബോംബ് സ്പോടനം നടത്തിയ കേരളത്തിലെ തീവ്രവാദിയെ ജയില്‍ മോചിതനാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ കേരളത്തിലെ സഖാക്കള്‍ ഇപ്പോള്‍ മനസ്സിലാകണം മദനി ആരായിരുന്നു എന്ന്. കൊല്ലാനും രക്തസാക്ഷി ആകാനും വിധിക്കപ്പെട്ട ഹിന്ദു സഖാക്കളോട് മറുപടി പറയാന്‍ ആ പ്രസ്ഥാനത്തിന് ബാധ്യത ഉണ്ട്.

മാറാട് കൊലചെയ്യപ്പെട്ട മനുഷ്യര്‍ നീതി , ദയ ,കരുണ ഒന്നും അര്‍ഹിക്കപ്പെടാത്തവര്‍ ആയിരുന്നോ . അവര്‍ക്കുവേണ്ടി നിങ്ങള്‍ എന്തു ചെയ്തു . ഒന്നും ചെയ്യാതിരുന്നത് അവര്‍ ഹിന്ദുക്കള്‍ ആയതുകൊണ്ടാണോ? എങ്കില്‍ പാലസ്തീനിലെ മുസ്ലിം തീവ്രവാദികളെ കുറിച്ചു ഓര്‍ത്തു നിങ്ങള്‍ എന്തിന് കരയുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കുന്ന സാമര്‍ത്ഥ്യം എന്തുകൊണ്ട് പള്ളികളും മോസ്കുകളും ഭരിക്കാന്‍ എടുക്കുന്നില്ല. പോയത് മാത്രമെ ഓര്‍മ ഉണ്ടാകു. തിരിച്ചു വരിക കോടിയുടെ നിറത്തിലായിരിക്കും. പണ്ടു നമ്പൂതിരിപ്പാട് തലാഖ് നിര്‍ത്താന്‍ നടത്തിയ ശ്രമം പോലെ. 'ഒന്നും കെട്ടും രണ്ടും കെട്ടും ,ഇ എം എസ് ന്‍റെ ഒളേം കെട്ടും എന്ന് പറഞ്ഞപ്പോ മൂപ്പര്‍ക്ക് മതിയായി.

വിമത സഖാവ് മുരളി പറഞ്ഞതു പോലെ 'പ്രത്യയ ശാസ്ത്രം വിശ്വസിക്കുന്നവന്‍ ആയാലും , ആവേശം കൊണ്ടു വന്നവനയാലും ,ഇനി അവനവന്‍റെ ആവിശ്യത്തിന് വന്നവനയാലും ' ഹിന്ദു ഒരു സംസ്കാരം ആണ് അതിന്‍റെ മുകളില്‍ അപ്പി ഇട്ടു കളിയ്ക്കാന്‍ തോന്നിവാസം പുലമ്പുന്ന ഹിജഡ കളെ അനുവദിക്കില്ല . സഖാവ് അച്ചുതാനന്തന്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ ക്ഷമിക്കും. കാരണം അദ്ദേഹം ഒരു തികഞ്ഞ നേതാവാണ്‌. അല്ലാതെ പാര്‍ട്ടി സെക്രട്ടറി എന്ന് പറഞ്ഞ് ലാവലിന്‍ പിണറായി എന്‍ എസ് എസ്സിന് നേരെ ആക്രോശിച്ചാല്‍ അടങ്ങിയിരിക്കില്ല... നായരായി ജനിച്ചത്‌ കൊണ്ടു ഒരു സര്‍ക്കാര്‍ ഔദാര്യവും ഞങ്ങള്‍ പറ്റിയിട്ടില്ല . കിട്ടിയത് കൂടി തിരിച്ചു വാങ്ങിയിട്ടേ ഉള്ളു.

(ആരും വായിക്കാന്‍ അല്ല ഒരു സങ്കടം കൊണ്ടാണ് ഇന്നത്തെ കമ്യൂണിസത്തിന്റെ നേരും നെറിയും ഇല്ലാത്ത പ്രവര്‍ത്തി കാണുന്ന ഒരു നായര്‍ കമ്യൂണിസ്റ്റ് ഡയറിയില്‍ എഴുതിയ ഒരു പേജ് )

Tuesday, December 16, 2008

Thursday, December 11, 2008

കേരള രാഷ്ട്രീയ ഡിക്ഷ്ണറി


(ഉദഹരണം സഹിതം )


പോഴന്‍ - ഒന്നിനും കൊള്ളാത്തവന്‍ -ബോര്‍ഡ് പ്രസിഡണ്ട്‌ മാരെ സൂചിപ്പിക്കാം

കുണ്ടാമണ്ടി - വൃത്തികെട്ട എന്ത് സാധനവും - (ലഭ്യമല്ല )

വെറുക്കപ്പെട്ടവന്‍ - പാര്‍ട്ടിക്ക് പണം കൊടുത്തിട്ട് പുറത്തു പറയുന്നവന്‍ - ഫാരിസ്‌ അബൂബക്കര്‍

പൂച്ച - മൂന്നാറില്‍ പൊളിച്ചടുക്കുന്ന ആള്‍ - സുരേഷ് കുമാര്‍

എലി - മൂന്നാറില്‍ റിസോട്ട് കെട്ടുന്ന ആളുകള്‍

പട്ടി - പട്ടാളക്കാരന്റെ വീട്ടില്‍ പോകുന്ന ആളുകള്‍

മീശക്കാരന്‍ -മീശ ഉള്ള ഐ പി എസ് കാരന്‍ (ഋഷി രാജ് സിംഗ് )

കൊഞ്ഞാണന്‍ - എനിക്ക് ഇഷ്ടമില്ലാത്ത ആളുകള്‍

(ബാക്കി അടുത്ത പ്രസഗത്തിന് ശേഷം )

Monday, December 8, 2008

ഒരു ഡിസംബര്‍ ആറ് .... കേരളത്തിലെ കൊച്ചി നഗരം .... സമയം രാവിലെ പത്തു മണി... എല്ലാ റോഡു കളും വാഹനങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു.. കാല്‍നട യാത്രക്കാരും വഴി വാണിഭക്കാരും ഫുട്പാത്തുകള്‍ കയ്യേറിയിരിക്കുന്നു.. അറബിക്കടലിന്റെ റാണി അന്നും പതിവുപോലെ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ആദിത്യം അരുളി നില്ക്കുന്നു.
ദൂരെ കടലിലെ തിരമാലകള്‍ ഭേതിച്ചു ഒരു ബോട്ട് തീരത്ത് നന്കൂരം ഇട്ടു.. കുറെ ബാഗുകളും ആയി കുറെ മീശ ഇല്ലാത്ത താടിക്കാര്‍ ഇറങ്ങി .. അവര്‍ പല പല ഊട്ടോകളിലായികയറി .. കൊച്ചി നഗരം ഇതൊന്നും അറിയാതെ ഉണര്ന്നിരിക്കുകയാണ്. ആളുകള്‍ ഒരുപാടുള്ള സ്തലങ്ങളില്‍ ഇറങ്ങിയ താടിക്കാര്‍ ബാഗ് തുറന്നു നീളന്‍ തോക്കുകള്‍ കയ്യിലെടുത്തു.. ഇവരെ നമ്മള് തീവ്രവാദികള്‍ എന്ന് വിളിക്കും.
തീവ്രവാദികള്‍ ആദ്യ ഇരയെ തേടുകയാണ് .... ദൂരെ നിന്നും ഒരു തടിയന്‍ നടന്നു വരുന്നതുഅവര്‍ കണ്ടു. ആദ്യം ഇവനെ വെടി വെച്ചിടാം.. തോക്കുകള്‍ ഉന്നം പിടിച്ചു.. വന്‍ ടൂ ത്രീ .... ട്ടൂ ഠോ ടൂ ട്ടോ .... ആളുകള്‍ ഓടി ... പക്ഷെ തടിയെനു ഒന്നും പറ്റിയില്ല.... താടിക്കാര്‍ക്ക് സംശയമായി. ഇനി അയാള്‍ ബുള്ളറ്റ് പ്രൂഫ് ഇട്ടിട്ടുണ്ടോ.. ഇല്ല ... പക്ഷെ എന്താ .... അടുത്ത വെടി ... ഏതോ യുദ്ധ ത്തില്‍ എന്ന പോലെ അയാള്‍ തറയില്‍ കിടന്നു.. അയാള്‍ക്ക് മുകളിലൂടെ ബുള്ളറ്റുകള്‍ ചീറി പാഞ്ഞു... വീണ്ടും അയാള്‍ക്ക് ഒന്നും പറ്റിയില്ല... പിന്നീടാണ്‌ താടിക്കാര്‍ അയാളുടെ നടത്തം ശ്രദ്ധിച്ചത് ... അങ്ങോട്ടും ഇങ്ങോട്ടും കാലുകള്‍ വെച്ചു ആടി ആടി ആണ് അയാള്‍ നടക്കുന്നത് .. അള്ളാ.... ഇവടെ എല്ലാവര്ക്കും മിലിട്ടറി ട്രെഇനിംഗ് കിട്ടിക്കാണുമോ? പക്ഷെ ഇവരെ നമ്മള്‍ കുടിയന്മാര്‍ അല്ലന്കില്‍ പാമ്പ് എന്ന് വിളിക്കും...
താടിക്കാര്‍ വീണ്ടും വെടിവേക്കാനായി പല സ്ഥലന്ങളില്‍ പതുങ്ങി ഇരുന്നു... പെട്ടന്നാണ് ആ ശബ്ദം അവര്‍ കേട്ടത് ... അതെ എയര്‍ ഫോഴ്സ് .... വിമാനം , ഒന്നല്ല ആയിരക്കണക്കിന് .... താടിക്കാര്‍ പ്രാന്ത് പിടിച്ചു ഓടി ... എവിടെ പോയാലും രക്ഷയില്ല... ചെറുതും വലുതും ആയി ഒരുപാടെണ്ണം .... അള്ളാ അള്ളാ ....... ഇത്ര വേഗത്തില്‍ ഞമ്മളെ കണ്ടു പിടിച്ച സേനകള്‍ ഇവിടെ ഉള്ളപ്പോള്‍ കേരളത്തില്‍ ഒരു ജിഹാധും നടകൂല്ല പടച്ചോനെ ...
തിരിഞ്ഞു നോക്കാതെ താടിക്കാര്‍ ഓടി.... വിമാനങ്ങള്‍ പുറകെ തന്നെ .... ഈ വിമാനങ്ങളെ നമ്മള്‍ കൊതുക് എന്ന് വിളിക്കും.. കൊച്ചിയില്‍ ഡ്യുട്ടി ഉള്ള ഇവയാണ്‌ കേരളത്തിലെ ഏറ്റവും വലിയ സേന .....
ഓടുന്ന ഓട്ടത്തില്‍ എല്ലാ താടിക്കാരും പല പല കിടങ്ങ് കളില്‍ വീണു .... ഓട കിടങ്ങില്‍ വീണവര്‍ ചത്തു മലച്ചു... ഗട്ടര്‍ കിടങ്ങില്‍ വീണവരെ സ്കൂള്‍ കുട്ടികള്‍ തല്ലികൊന്നു...
കേരളത്തിലെ ഒരു chanal ഇങ്ങനെ ripport ചെയ്തു... " കൊച്ചിയില്‍ ആക്രമണം nadathan ethiya തീവ്രവാദികള്‍ marichanilayil

Friday, November 28, 2008

അഭിനന്ദനങ്ങള്‍, എന്‍ എസ് ജി


ബ്ലാക്ക്‌ ടോര്‍ണടോ നരിമാന്‍ ഹൌസില്‍ ഉര്നിരങ്ങുന്നു....
നന്ദി .... ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തിപിടിച്ച നമ്മുടെ സൈനികര്‍ക്ക് ഒരായിരം അഭിനന്ദനങള്‍..... ബ്ലാക്ക്‌ ടോര്‍ണടോ കമാന്‍ഡോകള്‍ തജിലും നരിമാന്‍ ഹൌസിലും തീവ്രവാദികളെ കൊന്നൊടുക്കിയ നിമിഷം ഏതൊരു ഇന്ത്യക്കാരനും മനസ്സില്‍ സൂക്ഷിക്കുന്നു. ഈ പോരാട്ടത്തില്‍ വീര ചരമം പ്രാപിച്ച സന്ദീപ് ഉണ്ണികൃഷ്ണനും മറ്റും ഒരായിരം അശ്രു പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ മറന്ന കേരളത്തിലെ സര്‍ക്കാര്‍ മറന്നാലും ഞങ്ങള്‍ കേരളീയര്‍ അവരോടൊപ്പം ഉണ്ടാകും ....