Wednesday, January 7, 2009


ഇടതു പക്ഷത്തിന്‍റെ ഹിന്ദു വിരുദ്ധ മനോഭാവം എന്തിന് ?

കമ്യുണിസം കേരളത്തില്‍ ശക്തമായത് എന്തിന് വേണ്ടി എന്നചോദ്യത്തിനു ഉത്തരം നല്കാന്‍ പല അണികള്‍ക്കും ഇന്നും കഴിയില്ല എന്ന സത്യം മനസ്സിലാക്കന്‍ ആര്‍ക്കും അധികം ആലോചിക്കേണ്ടി വരില്ല. കേരളത്തിലെ ഭൂപരിഷ്കരണം അവര്‍ക്ക് നേടികൊടുത്ത ജനസമ്മിതി വളരെ വലുതാണ് എന്ന സത്യം ഇപ്പോള്‍ ഉള്ള പാര്‍ട്ടിയിലെ അതികായന്‍മനസിലാക്കുന്നു . എന്നാല്‍ മറ്റൊരു ഭൂ പരിഷ്കരണത്തിന് അവര്‍ തയ്യാറാകുന്നുമില്ല . കാരണം നിസ്സാരമാണ്. അന്ന് ഭൂരിഭാഗം സ്വത്തുക്കളും ഹിന്ദു ജന്മി മാരുടെ കയ്യിലാണ് ഉണ്ടായിരുന്നത് . എന്നാല്‍ ഇന്നു സ്വന്തം പാര്‍ട്ടിയിലെ യും മുസ്ലിം ക്രെസ്ത്യന്‍ ജന്മിമാരുടെയും കയ്യിലാണ് സ്വത്തുക്കള്‍ ഉള്ളത്. അത് പിടിച്ചെടുക്കാന്‍ പോയാല്‍ പിന്നെ കമ്യൂണിസം കേരളത്തില്‍ ഉണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥ സംജാതമാകും .

തിരഞ്ഞെടുപ്പുകളിലെ വിജയത്തിനായി ഇന്നു അവര്‍ കൂട്ടുപിടിക്കുന്ന മത ന്യൂന പക്ഷപ്രീണനം എന്നും സഹായകമാകും എന്ന് തോന്നുന്നില്ല. പാലൂട്ടിയ പാമ്പ് തിരിഞു കൊത്താന്‍ തുടങ്ങിയാല്‍ രക്ഷ ഉണ്ടാവില്ല. കണ്ണൂരില്‍ ആര്‍.എസ്.എസ് കാരെ കൊന്നൊടുക്കാന്‍ സഖാക്കള്‍ മുസ്ലിം വര്‍ഗീയ സംഘടന കളെ കൂട്ട് പിടിച്ചതും അവര്‍ക്ക് വര്‍ഗീയത വിളമ്പി വാള് കൊടുത്തതും ലോകം അറിഞ്ഞത് കശ്മീരില്‍ ഇന്ത്യന്‍ സേന മലയാളികളെ കൊന്നപ്പോള്‍ ആണ്. കേരള ആഭ്യന്തര മന്ത്രി യുടെ നാട്ടിലാണ് തീവ്രവാദികള്‍ അധികവും ഉള്ളത്. അപ്പോള്‍ എന്‍ ഡി എഫ് കാര്‍ ആണോ ആര്‍ എസ് എസ് ആണോ അവരുടെ ശത്രു. ഇന്ത്യ യുടെ ശത്രുക്കള്‍ അവരുടെ മിത്രങ്ങളാണ് എന്ന് ആര്‍.എസ് .എസ് പറഞ്ഞാല്‍ എങ്ങനെ നിഷേധിക്കാന്‍ കഴിയും.

അബ്ദുല്‍ നാസര്‍ മദനി - കോയമ്പത്തൂര്‍ ബോംബ് സ്പോടനം നടത്തിയ കേരളത്തിലെ തീവ്രവാദിയെ ജയില്‍ മോചിതനാക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയ കേരളത്തിലെ സഖാക്കള്‍ ഇപ്പോള്‍ മനസ്സിലാകണം മദനി ആരായിരുന്നു എന്ന്. കൊല്ലാനും രക്തസാക്ഷി ആകാനും വിധിക്കപ്പെട്ട ഹിന്ദു സഖാക്കളോട് മറുപടി പറയാന്‍ ആ പ്രസ്ഥാനത്തിന് ബാധ്യത ഉണ്ട്.

മാറാട് കൊലചെയ്യപ്പെട്ട മനുഷ്യര്‍ നീതി , ദയ ,കരുണ ഒന്നും അര്‍ഹിക്കപ്പെടാത്തവര്‍ ആയിരുന്നോ . അവര്‍ക്കുവേണ്ടി നിങ്ങള്‍ എന്തു ചെയ്തു . ഒന്നും ചെയ്യാതിരുന്നത് അവര്‍ ഹിന്ദുക്കള്‍ ആയതുകൊണ്ടാണോ? എങ്കില്‍ പാലസ്തീനിലെ മുസ്ലിം തീവ്രവാദികളെ കുറിച്ചു ഓര്‍ത്തു നിങ്ങള്‍ എന്തിന് കരയുന്നു. ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കുന്ന സാമര്‍ത്ഥ്യം എന്തുകൊണ്ട് പള്ളികളും മോസ്കുകളും ഭരിക്കാന്‍ എടുക്കുന്നില്ല. പോയത് മാത്രമെ ഓര്‍മ ഉണ്ടാകു. തിരിച്ചു വരിക കോടിയുടെ നിറത്തിലായിരിക്കും. പണ്ടു നമ്പൂതിരിപ്പാട് തലാഖ് നിര്‍ത്താന്‍ നടത്തിയ ശ്രമം പോലെ. 'ഒന്നും കെട്ടും രണ്ടും കെട്ടും ,ഇ എം എസ് ന്‍റെ ഒളേം കെട്ടും എന്ന് പറഞ്ഞപ്പോ മൂപ്പര്‍ക്ക് മതിയായി.

വിമത സഖാവ് മുരളി പറഞ്ഞതു പോലെ 'പ്രത്യയ ശാസ്ത്രം വിശ്വസിക്കുന്നവന്‍ ആയാലും , ആവേശം കൊണ്ടു വന്നവനയാലും ,ഇനി അവനവന്‍റെ ആവിശ്യത്തിന് വന്നവനയാലും ' ഹിന്ദു ഒരു സംസ്കാരം ആണ് അതിന്‍റെ മുകളില്‍ അപ്പി ഇട്ടു കളിയ്ക്കാന്‍ തോന്നിവാസം പുലമ്പുന്ന ഹിജഡ കളെ അനുവദിക്കില്ല . സഖാവ് അച്ചുതാനന്തന്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ ചിലപ്പോള്‍ ക്ഷമിക്കും. കാരണം അദ്ദേഹം ഒരു തികഞ്ഞ നേതാവാണ്‌. അല്ലാതെ പാര്‍ട്ടി സെക്രട്ടറി എന്ന് പറഞ്ഞ് ലാവലിന്‍ പിണറായി എന്‍ എസ് എസ്സിന് നേരെ ആക്രോശിച്ചാല്‍ അടങ്ങിയിരിക്കില്ല... നായരായി ജനിച്ചത്‌ കൊണ്ടു ഒരു സര്‍ക്കാര്‍ ഔദാര്യവും ഞങ്ങള്‍ പറ്റിയിട്ടില്ല . കിട്ടിയത് കൂടി തിരിച്ചു വാങ്ങിയിട്ടേ ഉള്ളു.

(ആരും വായിക്കാന്‍ അല്ല ഒരു സങ്കടം കൊണ്ടാണ് ഇന്നത്തെ കമ്യൂണിസത്തിന്റെ നേരും നെറിയും ഇല്ലാത്ത പ്രവര്‍ത്തി കാണുന്ന ഒരു നായര്‍ കമ്യൂണിസ്റ്റ് ഡയറിയില്‍ എഴുതിയ ഒരു പേജ് )

No comments: