Wednesday, January 14, 2009

കേരളം എങ്ങോട്ട്

കേരളം എങ്ങോട്ട്

നമ്മുടെ നീതി ന്യായ വ്യവസ്ഥയ്ക്ക് എന്ത് പറ്റി. അഭയ കേസിലെ വിധി പ്രസ്താവന എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത്. ഒരു കന്യാസ്ത്രീ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടു ഇന്നു പതിനാറു വര്‍ഷം കഴിഞ്ഞു . അന്വേഷണ സംഘങ്ങള്‍പലതും മാറി മാറി വന്നിട്ടും കുറ്റം തെളിയിക്കാനല്ല മരിച്ചു തെളിവ് നശിപ്പിക്കാനാണ് ശ്രമിച്ചത്. പുകള്‍പെറ്റ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി വന്നിട്ടും ഫലം മറ്റൊന്നായിരുന്നില്ല. ഒടുവില്‍ കോടതിയുടെ പഴിയും കെട്ട് പിന്‍മാറിയ സംഘം നമ്മളെ നാണിപ്പിച്ചു കടന്നു പോയി.

അവസാനം കോടതിയുടെ പ്രത്യേക ഉത്തരവിന്മേല്‍ അന്വേഷണം നടത്തിയ സി.ബി.ഐ യിലെ മിടുക്കരായ ഉദ്യോ ഗസ്തര്‍ ഒരുവിധം തെളിയിച്ചപ്പോള്‍ അവിടെയും പ്രശ്നം ഉടലെടുക്കുന്നതാണ് നമ്മള്‍ കണ്ടത് . രണ്ട് വൈദികരും ഒരു കന്യാസ്ത്രീ യും പ്രതിക്കൂട്ടില്‍ എത്തിയപ്പോള്‍ അഭയയുടെ ആത്മാവിനും കേരളത്തിലെ പൊതു ജനത്തിനും ആശ്വാസമായി. എന്നാല്‍ പിന്നീട് പ്രതികള്‍ക്ക് ജാമ്യം നല്കാന്‍ ബഹുമാന്യയായ ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ സി.ബി.ഐ ഉദ്യോഗസ്തരെ വേദനിപിച്ച് പുറകോട്ടു നടത്തി എന്നത് സത്യമാണ്.

ഒരു കന്യാസ്ത്രീ കൊലചെയ്യപ്പെട്ട കേസില്‍ ജാമ്യം നല്‍കുന്നതിനു പകരം അവരെ കുറ്റ വിമുക്തരക്കാന്‍ ജസ്റ്റിസ് ഹേമയ്ക്ക് വല്ലാത്ത തിടുക്കം ഉള്ളത് പോലെ തോന്നി. ഇതു കാണുമ്പോള്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥയില്‍ ഉള്ള വിശ്വാസം പൊതു ജനത്തിന് നഷ്ടമാകുന്നു. ഒരു കന്യാസ്ത്രീ അര്‍ഹിക്കാത്ത നീതി ആ കുറ്റവാളികള്‍ അര്‍ഹിക്കുന്നുണ്ടോ. ആരായിരിക്കും നമ്മുടെ നീതി ന്യായ വ്യവസ്ഥയെ സ്വാധീനിക്കാന്‍ കഴിവുള്ള ആ കുറ്റവാളി. ഒടുവില്‍ ജസ്റ്റിസ് ബസന്ത് കേസ് കേള്‍ക്കുന്നത് ഒഴിവാക്കുക കൂടി ചെയ്തപ്പോള്‍ പൊതു ജനത്തിന്‍റെ മുന്‍പില്‍ ജസ്റ്റിസ് ഹേമ അപഹാസ്യ ആയി. മാത്രമല്ല സംശയത്തിന്‍റെ നിഴലില്‍ നില്‍ക്കുകയും ചെയ്യുന്നു.

(ഇതു എഴുതുന്നത് കോടതി അലക്ഷ്യം ആണോ എന്ന് അറിയില്ല )

No comments: